ദോഹ: രാജ്യത്തെ കീടനാശിനികളുടെ ഇറക്കുമതിയില്‍ കര്‍ശനമായ നിയന്ത്രണം വരുന്നു. പരിസ്ഥിതിയ്ക്ക് ദോഷകരമാകുന്ന കീടനാശിനികള്‍ ഇറക്കുമതി ചെയ്യുന്നതും ഉപയോഗിക്കുന്നതും വലിയ കുറ്റമായി മാറും. ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് അമ്പതിനായിരം റിയാല്‍ വരെ പിഴ ഈടാക്കാനാണ് നീക്കം. ജിസിസി രാജ്യങ്ങളുടെ യോജിച്ചുളള തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുളള കൃഷി വകുപ്പാണ് പുതിയ നിയമം നടപ്പാക്കുന്നത്.
കീടനാശിനികള്‍ കൊണ്ടുപോകുന്നുവെന്ന് സംശയം തോന്നുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്താം. വിഷം കലര്‍ന്ന ചെടികളും പച്ചക്കറികളും മണ്ണും പിടിച്ചെടുക്കാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാകും. എന്നാല്‍ ഇവ നശിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ അനുമതി തേടിയിരിക്കണം.
Post Your Comments