Kerala

സൂരജിന് വൃക്ക ദാനം ചെയ്ത് പാലാ രൂപത സഹായമെത്രാന്‍

പാല : വൃക്കരോഗം മൂലം ഗുരുതരാവസ്ഥയിലായ ഹൈന്ദവ യുവാവിന് വൃക്ക ദാനം ചെയ്ത് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. കോട്ടയ്ക്കല്‍ സ്വദേശിയായ സൂരജ് എന്ന മുപ്പതുകാരനാണാണ് വൃക്ക ദാനം ചെയ്യുന്നത്.

അവയവ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള അനുമതി കോട്ടയം മെഡിക്കല്‍ കോളേജിലെ അവയവ മാറ്റ വിഭാഗം കമ്മിറ്റി നല്‍കി. ജൂണ്‍ ഒന്നിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. സൂരജിന് ഒന്നര വര്‍ഷം മുന്‍പാണ് ഗുരുതരമായി വൃക്ക രോഗം പിടിപെട്ടത്. പിതാവും സഹോദരനും നഷ്ടപ്പെട്ട കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്ന സൂരജിന്റെ രോഗാവസ്ഥ കുടുംബത്തെ ആകെ തളര്‍ത്തി. ഇതിനിടെ അമ്മയും രോഗാവസ്ഥയിലായി.

ഈ സാഹചര്യത്തിലാണ് സൂരജിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ കേട്ടറിഞ്ഞ പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സഹായവുമായി മുന്നോട്ടു വന്നത്. പരിശോധനകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജൂണ്‍ ഒന്നിനാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. 2012 ലാണ് മാര്‍ജേക്കബ് മുരിക്കന്‍ പാലാ രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button