NewsInternational

മുന്‍ പട്ടാള മേധാവിക്ക് 20 വര്‍ഷം തടവുശിക്ഷ

ബ്യൂണസ് ഏരീസ്: അര്‍ജന്റീനയില്‍ മുന്‍ പട്ടാള മേധാവി റെയ്‌നാള്‍ഡ് ബിഗ്‌നോണിന് 20 വര്‍ഷം തടവുശിക്ഷ. 1970 ല്‍ ആരംഭിച്ച ഓപറേഷന്‍ കോണ്‍ഡോറിനിടെ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് ശിക്ഷ. മൂന്നു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കു ശേഷമാണ് ബിഗ്‌നോണും മറ്റ് 14 സൈനിക ഓഫീസര്‍മാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ആശയമാണ് ഓപറേഷന്‍ കോണ്‍ഡോര്‍. പൗരന്മാരുടെ രാഷ്ട്രീയ അധികാരങ്ങള്‍ അടിച്ചമര്‍ത്തുകയും എതിരാളികളെ കൊന്നൊടുക്കുകയും ചെയ്ത നടപടിയാണിത്. തീവ്ര വലതുപക്ഷ ഭരണാധികാരികളാണ് ഇതിനു പിന്നില്‍. അര്‍ജന്റീന, ഉറുഗ്വേ, ബ്രസീല്‍, ചിലി, പാരാഗ്വേ, ബൊളീവിയ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ഇടതു ചിന്താഗതതിക്കാരും പ്രവര്‍ത്തകരുമാണ് ഈ കാലയളവില്‍ കൊല്ലപ്പെട്ടത്. അര്‍ജന്റീനയിലെ അവസാനത്തെ ഏകാധിപതിയായിരുന്നു ബിഗ്‌നോണ്‍. ഉറുഗ്വയിലെ മുന്‍ കേണല്‍ മാനുവല്‍ കോര്‍ഡിറോയ്ക്ക് 25 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. മറ്റ് മുന്‍ സൈനികരുടെ ശിക്ഷ വരും ദിവസങ്ങളില്‍ കോടതി പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button