IndiaNews

ശിവസേനയുടെ ‘വടാപാവിന്’ ബിജെപി മറുപടി ‘നമോചായക്കട’

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിവസേനയും ബി.ജെ.പിയും തുടങ്ങിവെച്ച പടലപിണക്കം ചായക്കട പോരിലേക്ക് നീളുന്നു. മുംബൈയില്‍ ശിവസേന തുടങ്ങിവെച്ച വടാപാവിന് ബദലായി ബിജെപിയുടെ നമോ ചായക്കട.

മുംബൈ തെുവുകളിലാണ് രണ്ടു രാഷ്ട്രീയപാര്‍ട്ടികളും പോര് നടത്തുന്നത്്. മുംബൈയില ശിവസേന തുടങ്ങിയ ശിവ വടപാവ് ഭക്ഷണശാല നേരത്തേ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഈ ഭക്ഷണശാലയ്ക്ക് സര്‍ക്കാര്‍ നിയമ പ്രാബല്യം നല്‍കിയരിുന്നില്ല. അതിനിടയിലാണ് ബി.ജെ.പി നമോ ചായക്കാടയുമായി വരുന്നത്..
നമോ ചായക്കടയുടെ ആശയം കോര്‍പ്പറേഷന്‍ അംഗം പ്രകാശ് ഗംഗാധരന്റേതാണ്. നമോ ചായക്കട തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും മുംബൈയിലെ നഗരറോഡുകളുടെ സമീപത്തായി ഇവ നിലവില്‍ വരുമെന്നും ബി.ജെ.പി നേതാവ് മനോജ് കോട്ടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button