NewsInternational

എന്തുകൊണ്ട് ഇന്ത്യ ആണവക്ലബ്ബില്‍ അംഗത്വം അര്‍ഹിക്കുന്നു എന്നതിനെപ്പറ്റി പാകിസ്ഥാന് അമേരിക്കയുടെ ക്ലാസ്സ്

ഇന്ത്യയ്ക്ക് ആണവക്ലബ്ബില്‍ അംഗത്വം നല്‍കുന്നതിനെ തുടര്‍ച്ചയായി എതിര്‍ക്കുന്ന പാകിസ്ഥാന്‍റെ നടപടിയില്‍ അമേരിക്ക അതൃപ്തി അറിയിച്ചു. ആണവദാതാക്കളുടെ ഗ്രൂപ്പിലെ അംഗത്വം ആയുധകിടമത്സരത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച്, സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് നല്‍കുന്നതെന്ന ഉപദേശവും അമേരിക്ക പാകിസ്ഥാന് നല്‍കി.

തങ്ങളുടെ ഈ വിശദീകരണം പകിസ്ഥാന്‍ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി വക്താവ് മാര്‍ക്ക്‌ ടോണര്‍ തന്‍റെ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയ്ക്ക് ആണവക്ലബ്ബില്‍ അംഗത്വം നല്‍കിയാല്‍ അത് ആണവായുധങ്ങളുടെ കിടമത്സരത്തിന് വഴിതെളിക്കുമെന്ന പാക് വാദത്തെ ടോണര്‍ തള്ളിക്കളഞ്ഞു.

ഉടന്‍തന്നെ നടക്കാന്‍ പോകുന്ന 48-അംഗ ആണവദാതാക്കളായ രാജ്യങ്ങളുടെ സമ്മേളനത്തില്‍ പുതിയ അംഗങ്ങളെ എടുക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സാദ്ധ്യതയില്ലെന്നും ടോണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button