ലണ്ടന്‍: രണ്ടാംലോക മഹായുദ്ധകാലത്ത് അപ്രത്യക്ഷമായ ബ്രിട്ടീഷ് മുങ്ങിക്കപ്പല്‍ 73 വര്‍ഷങ്ങള്‍ക്കിപ്പുറം 71 ജീവനക്കാരുടെ മൃതദേഹവുമായി ഇറ്റലി തീരത്തു കണ്ടെത്തി. 1943 ജനുവരി രണ്ടിന് അപ്രത്യക്ഷമായ 1290 ടണ്‍ഭാരമുള്ള മുങ്ങിക്കപ്പലാണിത്. സര്‍ഡിനിയയുടെ വടക്കുകിഴക്കന്‍ തീരത്തുള്ള ടാവോലാര ദ്വീപിന് അടുത്തായി നൂറുമീറ്റര്‍ ആഴത്തിലാണ് കപ്പല്‍ കണ്ടെത്തിയത്.
രണ്ടു ഇറ്റാലിയന്‍ യുദ്ധക്കപ്പലുകള്‍ നശിപ്പിക്കാന്‍ 1942 ഡിസംബര്‍ മാള്‍ട്ടയില്‍ നിന്നു പുറപ്പെട്ടതാണ് ഈ മുങ്ങിക്കപ്പല്‍. എന്നാല്‍ ഡിസംബര്‍ 31ന് അവസാന സിഗ്‌നല്‍ നല്‍കിയതിനു ശേഷം ഒരു സൂചനയും നല്‍കാതെ കപ്പല്‍ അപ്രത്യക്ഷമാകുകയായിരുന്നു.
Post Your Comments