ഗോവ : ടാര്‍ വീപ്പയില്‍ എറിഞ്ഞ നായ് കുട്ടിക്ക് മൃഗസ്‌നേഹികളിലൂടെ പുനര്‍ജന്മം. ഗോവയിലാണ് സംഭവം. ഏതോ ക്രൂരരായ മനുഷ്യരാണ് നായ് കുട്ടിയെ ടാര്‍ വീപ്പയില്‍ എറിഞ്ഞത്. 24 മണിക്കൂറോളം ടാര്‍ വീപ്പയില്‍ കിടന്ന പട്ടിക്കുട്ടിയെ കണ്ട ആളുകള്‍ ഉടന്‍ തന്നെ ഹോം എന്ന മൃഗ രക്ഷാകേന്ദ്രത്തെ വിവരം അറിയിക്കുകയായിരുന്നു.
മരണത്തെ മുഖാമുഖം കണ്ട നായ് കുട്ടിയെ ഏറെ സമയം കൊണ്ടാണ് റെസ്‌ക്യൂ സംഘം രക്ഷിച്ചെടുത്തത്. ലിറ്റര്‍ കണക്കിന് മണ്ണെണ്ണ ഉപയോഗിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കിയ പട്ടിക്കുട്ടിക്ക് മൃഗ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഐ ഡ്രോപ്, ഡ്രിപ് എന്നിവയടങ്ങിയ ചികിത്സ നല്‍കി. ഹോം പ്രവര്‍ത്തകരായ ദിലീപ്, സൊണാലി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. രക്ഷാപ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിവരം ലോകം അറിയുന്നത്.
Post Your Comments