ചെന്നൈ: ദിവസങ്ങള്‍ മാത്രം പ്രായമുള്ള നാല് നായ്കുട്ടികളെ പീഡിപ്പിച്ചതിന് 30 കാരനെ അറസ്റ്റ് ചെയ്തു. മാധവറാം സ്വദേശി ഭാസ്‌കറാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസി പീഡനത്തിന് സാക്ഷിയാകുകയും തുടര്‍ന്ന് , മൃഗസ്‌നേഹികളുടെ സംഘടനാ പ്രവര്‍ത്തകരെ വിളിച്ചറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതിന്‍റെ വെളിച്ചത്തില്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സംഘടനയുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments