തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ സൂക്ഷിക്കണമെന്ന് പറഞ്ഞ പുതിയ അവതാരങ്ങളില്‍ ആദ്യത്തെ അവതാരം പിടിയില്‍. തിരുവനന്തപുരം സബ്കളക്ടറും എഡിഎമ്മുമായ ഡോ.എസ് കാര്‍ത്തികേയനെ എംപി എന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പു നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ആളാണ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്‍പില്‍ വെച്ചും പിടിയിലായത്.
ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയതിന് പിന്നാലെയാണ് ഈ അവതാരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ചും കണ്ടെത്തിയത്. ഇയാളുടെ മുഖം ടിവി ചാനലില്‍ കണ്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥന്‍ ഉടന്‍തന്നെ അവിടെയുണ്ടായിരുന്നു പോലീസുകാരനെ വിട്ട് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഇയാള്‍ മുഖ്യമന്ത്രിയെ കണ്ടതായി പോലീസിന് വിവരമില്ല.
കഴിഞ്ഞ സെപ്്റ്റംബറിലായിരുന്നു സംഭവം. കാരേറ്റ് സ്വദേശി ഷീന മുകുന്ദന്റെ പരാതിയില്‍ ഉടന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ എ സമ്പത്ത് എംപി എന്നു പറഞ്ഞ് സബ് കളക്ടറെ ഫോണില്‍ വിളിച്ചു. സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ തട്ടിപ്പ് പുറത്തായി. ഉടന്‍ തന്നെ പോലീസില്‍ പരാതിപ്പെട്ട് ഇയാളെ പിടികൂടി. തുടര്‍ന്ന് പേരൂര്‍ക്കട പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആ കേസിന്റെ വിചാരണ കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് ഈ അവതാരം മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്‍പില്‍ ചുറ്റിക്കറങ്ങിയത്.
Post Your Comments