തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് മുന്നണിയിലെ പ്രാധാന്യം അനുസരിച്ച് സ്റ്റേറ്റ്കാര്‍ നമ്പറുകള്‍ നല്‍കി. എന്നാൽ അശുഭമെന്ന് കരുതുന്ന പതിമൂന്നാം നമ്പർ ആരും സ്വീകരിച്ചിട്ടില്ല.മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം നമ്പര്‍ ഉപയോഗിക്കുന്നത്.
മറ്റ് മന്ത്രിമാരും കാര്‍നമ്പറുകളും ഇപ്രകാരം;
ഇ ചന്ദ്രശേഖരന്‍ ( 2 ), മാത്യു ടി തോമസ് (3), എ കെ ശശീന്ദ്രന്‍ (4), കടന്നപ്പള്ളി രാമചന്ദ്രന്‍ (5 ) , എ കെ ബാലന്‍ (6), ഇ പി ജയരാജന്‍ (7), ജി സുധാകരന്‍ (8), കെ കെ ശൈലജ (9), ടി എം തോമസ് ഐസക് (10), ടി പി രാമകൃഷ്ണന്‍ (11), വി എസ് സുനില്‍ കുമാര്‍ (12), പി തിലോത്തമന്‍ (14), കടകംപള്ളി സുരേന്ദ്രന്‍ (15), എ സി മൊയ്തീന്‍ (16), ജെ മേഴ്‌സിക്കുട്ടിയമ്മ (17), സി രവീന്ദ്രനാഥ് (18), കെ രാജു (19), കെ ടി ജലീല്‍ (20).
Post Your Comments