Kerala

ബി.സന്ധ്യയ്ക്ക് പുതിയ നിയമനം

തിരുവനന്തപുരം : ബി.സന്ധ്യയ്ക്ക് പുതിയ നിയമനം. കെ.പത്മകുമാറിനെ മാറ്റി ബി.സന്ധ്യയെ ദക്ഷിണമേഖലാ എഡിജിപിയായി നിയമിച്ചു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള സര്‍ക്കാരിന്റെ ആദ്യത്തെ ഉദ്യോഗസ്ഥ തല അഴിച്ചുപണിയാണിത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യ യോഗത്തില്‍ ജിഷയുടെ കൊലപാതകത്തിന്റെ അന്വേഷണ ചുമതല ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നല്‍കിയിരുന്നു. കെ പത്മകുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.ഇതിനു പിന്നാലെയാണ് എഡിജിപി സ്ഥാനത്തു നിന്നും നീക്കിയ തീരുമാനവുമുണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button