NewsInternationalGulf

മൊബൈല്‍ മേഖലയില്‍ സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി പുതിയ വിവരങ്ങള്‍ പുറത്തുവിട്ട്‌ സൗദി

റിയാദ്: മൊബൈല്‍ ഫോണ്‍ കച്ചവട ,സര്‍വ്വീസിങ് മേഖലയിലേക്ക് ഇരുപതിനായിരത്തോളം സ്വദേശി സ്ത്രീ-പുരുഷന്‍മാര്‍ സജ്ജരായെന്ന് സൗദി സാങ്കേതിക തൊഴില്‍ പരിശീലന കോര്‍പ്പറേഷന്‍ അറിയിച്ചു.

ടെലികമ്യൂണിക്കേഷന്‍ രംഗത്ത് സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടം റമദാനില്‍ ആരംഭിക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. മൊബൈല്‍ ഫോണ്‍ രംഗത്തെ അമ്പത് ശതമാനം തൊഴിലുകള്‍ സൗദിക്കാര്‍ക്കായി സംവരണം ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ അടുത്ത മൂന്ന് മാസം കൊണ്ട് പൂര്‍ണ സ്വദേശിവത്ക്കരണത്തിലേക്ക് എത്തുകയാണ് ലക്ഷ്യം. ഇതിനായി കൂടുതല്‍ സ്വദേശികളെ ഈ മേഖലയിലെ തൊഴിലിന് പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

ഇതിന് പുറമെ ഡയറി ഭക്ഷ്യോത്പന്നങ്ങളില്‍ 114 സൗദി ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കിയതായും തൊഴിലവസരങ്ങളെക്കുറിച്ച് വ്യവസായികള്‍ മാനവിഭവശേഷി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പരസ്യം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ മൊബൈല്‍ ഫോണ്‍ മേഖലയില്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുളളവരുടെ എണ്ണം 76000 കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button