തിരുവനന്തപുരം: നിയമസഭയില്‍ നിയുക്ത എം.എല്‍.എ.മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന് നടത്താന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. ഗവര്‍ണറുടെ അനുമതിയോടെയാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം.
ജൂണ്‍ മൂന്നിന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. അതിന് ശേഷം സഭ പിരിയും. ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ വീണ്ടും സഭ സമ്മേളിക്കും. പുതിയ സര്‍ക്കാറിന്റെ ബജറ്റ് ജൂലൈ എട്ടിന് അവതരിപ്പിക്കാനാണ് തീരുമാനം.
ജൂലൈ അവസാനം വരെ നിയമസഭാസമ്മേളനം ചേര്‍ന്നേക്കും. എസ്.ശര്‍മയെ പ്രോടേം സ്പീക്കറായി നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
Post Your Comments