ബംഗളുരു: ലോകത്തിലെ ഏറ്റവുംഭാരം കൂടിയ പെണ്‍കുഞ്ഞിന് ഇന്ത്യക്കാരിയായ യുവതി ജന്മം നല്കി. കര്‍ണാടകയില്‍ നിന്നുള്ള നന്ദിനി എന്ന യുവതിയാണ് ഏഴ് കിലോയോളം ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. ലോകത്തിലും ഇന്ത്യയിലും വെച്ച് ഇതുവരെ ജനിച്ചതില്‍ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞ് ഇതാണെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ വെങ്കിടേഷ് രാജ് അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ ഹസനിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രസവം നടന്നത്.
Post Your Comments