തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ദേശാഭിമാനി റസിഡന്റ് എഡിറ്ററും കവിയുമായ എന്‍.പ്രഭാവര്‍മയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിയമിതരാകും. നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രഭാവര്‍മ മാദ്ധ്യമ ഉപദേഷ്ടാവുമായിരിക്കും.
കെ.എസ്.ഇ.ബി. ചെയര്‍മാനും വൈദ്യുതിവകുപ്പ് സെക്രട്ടറിയുമായ എം.ശിവശങ്കറിനെ നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനും തീരുമാനിച്ചിരുന്നു. ഇതുസബന്ധിച്ച ഉത്തരവുകള്‍ ഉടന്‍ പുറത്തിറങ്ങും.
Post Your Comments