India

മുംബൈയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം

താനെ : മുംബൈയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. താനെ ജില്ലയിലെ ദോംബിവില്ലിയിലെ ഉദ്യോഗ്‌നഗര്‍ ഹെര്‍ബേര്‍ട്ട് ബ്രൗണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് റിസേര്‍ച്ച് ലാബോറട്ടറീസിന്റെ രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന യൂണിറ്റില്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപ്പിടുത്തത്തിലും സ്‌ഫോടനത്തിലും മൂന്നു പേര്‍ മരിച്ചു. മരിച്ച മൂന്നു പേരും ഫാക്ടറിയിലെ തൊഴിലാളികളാണ്. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. മരണ സംഖ്യ ഉയരാനാണ് സാധ്യത.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും തകരാറുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപകടം നടന്നയുടനെ ഒരു ഡസനോളം അഗ്‌നിശമനാ സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. താനെ ജില്ലാ കലക്ടറും മുന്‍സിപ്പല്‍ കമ്മീഷണറും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button