തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരമേറ്റെടുത്ത ഇടതുസര്‍ക്കാരിന്റെ ഭാവി പ്രവചിച്ച് ബിജെപി മുഖപത്രം ജന്മഭൂമി. ഇടതു ഭരണം ഇരുളടഞ്ഞതാകുമെന്നാണ് പ്രവചനം. മന്ത്രിസഭ അധികാരത്തിലേറുന്ന സമയം അത്ര ശുഭകരമല്ലെന്ന ജ്യോതിഷികളുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് ജന്മഭൂമിയുടെ പ്രവചനം.
പൂരാടത്തിന്റെ മൂന്നാംപാദത്തിലാണ് സത്യപ്രതിജ്ഞയ്ക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്്. പോരാത്തതിന് സൂര്യന്‍ മൗഢ്യത്തിലും. അതുകൊണ്ടുതന്നെ ഭരണത്തിന് ദീര്‍ഘായുസുണ്ടാക്കില്ലെന്നാണ് ജ്യോതിഷികള്‍ ചൂണ്ടിക്കാട്ടുന്നത്.
സയമം വെച്ചുനോക്കിയാല്‍ 2017 ല്‍ കേരളത്തില്‍ പ്രകൃതിദുരന്തം, അക്രമം, പകര്‍ച്ചവ്യാധി തുടങ്ങിയ വന്‍ദുരന്തങ്ങള്‍ അരങ്ങേറുമെന്നും മുഖപത്രം പറയുന്നു. എല്ലാ മേഖലയിലും തകര്‍ച്ച നേരിടുമെന്നും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒട്ടും ഗുണകരമാകില്ലെന്നും ജ്യോതിഷികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Post Your Comments