തിരുവനന്തപുരം : വി.എസ് അച്യുതാനന്ദനെ സര്‍ക്കാര്‍ ഉപദേഷ്ടാവായി നിയമിച്ചേക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണു സൂചന. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപദേഷ്ടാവാകാന്‍ വി.എസിനോട് ആവശ്യപ്പെട്ടതായാണു സൂചന.
ക്യാബിനറ്റ് റാങ്കോടെയാകും വി.എസിന്റെ നിയമനം. പദവി നല്‍കാനുള്ള സന്നദ്ധത പാര്‍ട്ടി വി.എസിനെ അറിയിച്ചു. പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു യെച്ചൂരി ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍, പാര്‍ട്ടി നിര്‍ദേശത്തില്‍ വി.എസിന്റെ പ്രതികരണം അറിവായിട്ടില്ല.
Post Your Comments