KeralaIndiaNews

മലയാളി അധ്യാപികയുടെ സ്വകാര്യദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു

ബാംഗ്ലൂര്‍: മലയാളി അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. തുടര്‍ന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് അധ്യാപിക ജോലി ഉപേക്ഷിച്ചു. ബാംഗ്ലൂരുവിലേ പ്രശസ്ത എന്‍ജിനിയറിംഗ് കോളേജിലാണു സംഭവം. ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം, എറണാകുളം സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കെതിരെ അധ്യാപിക പരാതി നല്‍കി.

രണ്ടുമാസം കൊണ്ട് വിദ്യാര്‍ഥികള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണു അധ്യാപിക പരാതിയുമായി രംഗത്ത് എത്തിയത്. ക്ലാസ് മുറിയില്‍ ഇവരുടെ വസ്ത്രം അലക്ഷ്യമായി കിടക്കുന്നതിന്റെയും ബാത്ത് റൂമില്‍ പോകുന്നതിന്റെയും രഹസ്യഭാഗങ്ങളുടേയും ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പകര്‍ത്തിട്ടുണ്ടെന്നു ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റാഫ് റൂമില്‍ അധ്യാപിക ഇരിക്കുന്ന ഭാഗത്തോടു ചേര്‍ന്നുള്ള സി.സി ടിവി ദൃശ്യങ്ങള്‍ കോളേജിലെ കമ്പ്യൂട്ടറില്‍ നിന്ന് വിദ്യാര്‍ഥികള്‍ ചോര്‍ത്തിയെടുത്തിരുന്നു. സംഭവം വിവാദമായതോടെ മലയാളി വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് അന്വേഷണ വിധയമായി സസ്‌പെന്റെ് ചെയ്തു. ബാംഗ്ലൂരില്‍ ഭര്‍ത്താവിനൊപ്പം സ്ഥിര താമസക്കാരിയാണ് അധ്യാപിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button