IndiaNews

വിറ്റത് ഒരു ടൺ ഉള്ളി ; കിട്ടിയത് ഒരു രൂപ

പൂനെ:പൂനെയിലെ ജില്ലാ കാര്‍ഷിക ഉല്‍പാദന വിപണിയില്‍ ഒരു ടണ്‍ ഉള്ളി വിറ്റപ്പോള്‍ ചെലവുകളെല്ലാം കഴിഞ്ഞ്‌ കൈയ്യില്‍ ഒരു രൂപമാത്രമേ മിച്ചമുള്ളുവെന്നാണ്‌ കർഷകനായ ദേവിദാസ് പറയുന്നത്.952 കിലോ ഉള്ളിയാണ്‌ ദേവിദാസ്‌ ഒരു ട്രക്കില്‍ കാര്‍ഷിക ഉല്‍പാദന വിപണിയിലേക്ക്‌ അയച്ചത്‌. കിലോയ്‌ക്ക് ഒരു രൂപ അറുപത്‌ പൈസ എന്ന വിലയിലാണ്‌ വിപണിയില്‍ ഉള്ളി എടുത്തത്‌. 952 കിലോ ഉള്ളിയ്‌ക്ക് അകെ ലഭിച്ചത്‌ 1,523 രൂപ 20 പൈസ ആണ്‌.

വിൽപ്പനയ്ക്ക് ഇടനിലക്കാരനായി നിന്ന ആൾക്കും ട്രക്ക് ഡ്രൈവർക്കും കയറ്റിയിറക്ക് കൂലിക്കാർക്കും എല്ലാം കൂലി നൽകി കഴിഞ്ഞപ്പോൾദേവിദാസിന്റെ കൈയ്യില്‍ അവശേഷിച്ചത്‌ ഒരു രൂപ മാത്രമാണ്‌. എണ്‍പതിനായിരം രൂപയോളമാണ്‌ ദേവിദാസിന്‌ കൃഷിക്കായി ചെലവായത്‌. ദേവിദാസിന്‌ മാത്രമല്ല, ഇവിടുത്തെ മറ്റ്‌ പലകര്‍ഷകര്‍ക്കും സമാന അനുഭവമാണ്‌ ഉണ്ടായിരിക്കുന്നത്‌. ഉള്ളിവിലയില്‍ വന്‍ഇടിവാണ്‌ രാജ്യത്ത്‌ സംഭവിച്ചിരിക്കുന്നത്‌. കര്‍ഷകര്‍ക്ക്‌ മികച്ച വിളവ്‌ ലഭിക്കുന്നുണ്ടെങ്കിലും വിലയിടിവ്‌ ഇവരെ വന്‍തകര്‍ച്ചയിലേക്കാണ്‌ നയിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button