തിരുവനന്തപുരം: കേരളത്തില്‍ എച്ച്‌ഐവ് ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. അതേസമയം രോഗികള്‍ കൂടുമ്പോഴും എച്ച്‌ഐവി പോസിറ്റീവ് ബാധികര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന പ്രതിരോധ മരുന്ന് വിതരണം സ്തംഭനാവസ്ഥയിലാണ്. രോഗബാധിതരെന്ന് കണ്ടെത്തിയാല്‍ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന എആര്‍ടി (ആന്റി റിട്രോ വൈറല്‍ തെറാപ്പി) മുഖേനയാണ് പ്രതിരോധ മരുന്നുകള്‍ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്.
മരുന്ന് നിലച്ചതോടെ സംസ്ഥാനത്തെ 26000ത്തോളം വരുന്ന എച്ച്‌ഐവി ബാധിതര്‍ ദുരിതത്തിലായിരിക്കുകയാണ്. തുടര്‍ച്ചയായി രോഗികള്‍ കഴിക്കേണ്ടതായ മരുന്നുകള്‍ നിര്‍ത്തിയാല്‍ രോഗാവസ്ഥ കൂടുകയും രോഗിയുടെ നില വഷളാവുകയും ചെയ്യും. ഈ മരുന്നുകളുടെ വിതരണമാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്. മരുന്നുകള്‍ പൊതു വിപണിയില്‍ നിന്ന് വാങ്ങണമെങ്കില്‍ പ്രതിമാസം 12,000 രൂപ മുതല്‍ 18,000 രൂപ വരെ ചിലവുവരും.
Post Your Comments