KeralaNews

മഴക്കാലത്തിന് മുൻപ് തന്നെ ഡെങ്കിപ്പനി പടരുന്നു; ജനങ്ങൾക്ക് നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ പ്രത്യേക മുന്നറിയിപ്പ്. ജില്ലയില്‍ ഇതിനോടകം 82 പേരില്‍ ഡെങ്കിപ്പനി സ്ഥരീകരിച്ചുകഴിഞ്ഞു. രോഗമുണ്ടോ എന്ന് സംശയിക്കുന്നവരും നിരവധിയാണ് .പനി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നുണ്ട്. മെയ് പകുതിയോടെയാണ് ഇടുക്കി ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി കണ്ടു തുടങ്ങിയത്.

ശരീര വേദനയോടെയുള്ള പനിയുണ്ടായാല്‍ വേഗത്തില്‍ ആശുപത്രിയിലെത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം. മഴ എത്തും മുന്‍പേ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. ഇപ്പോള്‍ ഇങ്ങനെയെങ്കില്‍ കടുത്ത മഴ പെയ്യുന്ന വരും മാസങ്ങളില്‍ രോഗം വലിയ തോതില്‍ പടര്‍ന്നുപിടിക്കുമെന്നാണ് ആശങ്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button