NewsInternational

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ മാപ്പു ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ മാപ്പു ചോദിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്നും 1914 ലെ കോമഗതാ മാരു ദുരന്തത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ മാപ്പു പറഞ്ഞിരുത്തായും കാമറൂണ്‍ അറിയിച്ചു.

1919 ലാണ് പഞ്ചാബിലെ ജാലയന്‍വാലാബാഗില്‍ സമ്മേളിച്ച ജനക്കൂട്ടത്തിന് നേരെ ബ്രിട്ടീഷ് പട്ടാളം വെടിയുതിര്‍ത്തത്. സംഭവത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ വാദമെങ്കിലും 1000 ത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യയുടെ കണക്ക്.

കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അന്യായമായിരുന്നു കോമഗതാ മാരു ദുരന്തത്തിലൂടെ ഇന്ത്യന്‍ അഭയാര്‍ഥികളോട് സര്‍ക്കാര്‍ കാണിച്ചതെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയെ തുറന്നുപറയുകയും മാപ്പു പറയുകയും ചെയ്തിരുന്നു. 1914 ലിലാണ് ഹോങ്കോങ്ങില്‍നിന്നും 376 അഭയാര്‍ഥികളുമായി കോമഗതാ മാരു കപ്പല്‍ പാരിസിലേക്ക് പുറപ്പെട്ടത്. എന്നാല്‍, ഇവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ പാരിസ് സര്‍ക്കാര്‍ വിസമ്മതിക്കുകയും കപ്പല്‍ തിരിച്ചയക്കുകയുമായിരുന്നു. തുടര്‍ന്ന്, ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തുവെന്നാണ് ചരിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button