മുൻ ബി എസ് പി, എം.പി ജഗദീഷ് റാണ ബിജെപി യിൽ ചേരുന്നു. ഇതോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ശക്തമായി തയ്യാറാകുന്നതോടോപ്പം മോഡി സർക്കാരിന്റെ 2 വർഷഭരണത്തിലുണ്ടായ നേട്ടങ്ങൾ ആഘോഷിക്കാനുള്ള തിരക്കിലുമാണ്.
ഒട്ടുമിക്ക മുതിർന്ന നേതാക്കളും ഉത്തർപ്രദേശ് സന്ദർശിക്കും . മെയ് 26 നാണ് പരിപാടികൾ ആരംഭിക്കുക. സഹരൻപൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പരിപാടികൾ ഉദ്ഘാടനം ചെയ്യും. കൂടാതെ ബിജെപി പ്രസിഡന്റ് അമിത് ഷായും മറ്റും പങ്കെടുക്കുന്ന പരിപാടികളിൽ 2 വർഷം മോഡി ഗവൺമെന്റ് നടത്തിയ വികസനമുന്നേറ്റങ്ങളും മറ്റും ജനങ്ങൾക്കായി അവതരിപ്പിക്കും .
തെരഞ്ഞെടുപ്പ് വരുമ്പോൾ ആര് മുഖ്യമന്ത്രിയാകും എന്ന് ബിജെ പി ഇത് വരെ തീരുമാനിച്ചിട്ടില്ല . എന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന് ഉടനെ തീരുമാനിക്കണമെന്നും പ്രചാരണം നടത്താനും ആളുകളുമായി ബന്ധമുണ്ടാക്കാനും ഇത് സഹായകരമാകുമെന്ന് ഒരു ബിജെപി എം. പി അഭിപ്രായപ്പെട്ടു.
Post Your Comments