ന്യൂഡല്‍ഹി : മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഏകീകൃത പ്രവേശന (നീറ്റ്) പരീക്ഷ ഈ വര്‍ഷം ഉണ്ടാകില്ല. നീറ്റ് നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്കി. ഒരു വര്‍ഷത്തേക്കാണ് നീറ്റ് മാറ്റിവയ്ക്കുന്നത്. ശനിയാഴ്ചയാണ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തത്. തുടര്‍ന്ന് വിഷത്തില്‍ രാഷ്ട്രപതി നിയമോപദേശം തേടിയിരുന്നു.
ഏകീകൃത പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷകള്‍ക്ക് ഈ വര്‍ഷത്തേക്ക് ഇളവുനല്‍കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
ഈ വര്‍ഷം മുതല്‍ പ്രവേശനത്തിനു നീറ്റ് മാത്രമായിരിക്കും മാനദണ്ഡമെന്ന സുപ്രീംകോടതി ഉത്തരവിനെ ഭാഗികമായി മറികടന്നുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഓര്‍ഡിനന്‍സ് തിരഞ്ഞെടുക്കാനുള്ള കാരണം വിശദീകരിക്കാന്‍ രാഷ്ട്രപതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Post Your Comments