ധാക്ക: ബംഗ്ലാദേശിന്റെ ദക്ഷിണ തീരങ്ങളില്‍ ആഞ്ഞടിച്ച റൊവാനു ചുഴലിക്കൊടുങ്കാറ്റില്‍ 24 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. 88 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റും കനത്ത മഴയും ബരിസാല്‍-ചിറ്റഗോങ് മേഖലയാകെ നാശം വിതച്ചു. അഞ്ചുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു.
ചിറ്റഗോങ്ങിലെ ഷാ അമാനത്ത് രാജ്യാന്തര വിമാനത്താവളം അടച്ചു. ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് അഞ്ചുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതും വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചതും മരണസംഖ്യ കൂടാതിരിക്കാന്‍ ഇടയാക്കി. ചിറ്റഗോങ് തുറമുഖത്ത് അപായസൂചന നേരത്തേതന്നെ നല്‍കിയതിനാല്‍ ചില കപ്പലുകള്‍ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി നങ്കൂരമിട്ടതും നാശത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചു. 1970ലും 1991ലും ഉണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ ബംഗ്ലാദേശില്‍ യഥാക്രമം അഞ്ചുലക്ഷം പേരും 1,40,000 പേരും കൊല്ലപ്പെട്ടിരുന്നു.
Post Your Comments