NewsInternational

ശവശരീരത്തോടൊപ്പം ജീവിക്കുന്ന ജനത

ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിലെ ടോറാജൻ വിഭാഗത്തിലെ ആളുകൾ മരണശേഷവും അവരുടെ പ്രിയപ്പെട്ടവരുടെ കൂടെയുണ്ട്. മരിച്ചാലും ആത്മാവിനെ മാത്രം നഷ്ടപ്പെടുത്തി ശരീരം തങ്ങളുടെ പ്രിയപ്പെട്ടവർക്കായി സമർപ്പിച്ച് യാത്രയാകുന്നതാണ് ഇവിടുത്തെ മരണം .മരണത്തെ ടൊറാജൻ ജനത കാണുന്നത് തീർത്തും വ്യത്യസ്തമായാണ്. സാധാരണയായി മരിച്ചു കഴിഞ്ഞാലുടൻ മൃതശരീരം മറവുചെയ്യുന്നവരുടെയിടയിൽ വ്യത്യസ്തമായി മാസങ്ങളോ വർഷങ്ങളോ അവർ ജീവനില്ലാത്ത ശരീരങ്ങളെ കാത്തു സൂക്ഷിക്കുന്നു . കുടുംബത്തിലെ മറ്റു അംഗങ്ങളെ പോലെ തന്നെ മരിച്ചുപോയവർക്കും ഇവര സ്ഥാനം നൽകുന്നു .

നാഷണൽ ജോഗ്രാഫിക് പുറത്ത് വിട്ടിരിക്കുന്ന വീഡിയോ ഇവരുടെ മൃതദേഹത്തോടൊപ്പമുള്ള ജീവിതശൈലി വ്യക്തമാക്കുന്നതാണ് . മരിച്ചു പോയ വ്യക്തിക്ക് മുന്നിൽ നാല് നേരവും ഭക്ഷണമെത്തും . വസ്ത്രങ്ങൾ മാറ്റിക്കൊടുക്കുകയും ചെയ്യും .മരിച്ചയാളെ ഒറ്റക്കാക്കരുത് എന്ന ആചാരം മുൻനിർത്തിയാണിത്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button