തിരുവനന്തപുരം : പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് കേരളത്തില്‍ നിരോധനം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി പ്രകാരം പത്ത് വര്‍ഷം പഴക്കമുള്ള 2000 സിസിക്കു മേല്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളുടെ കേരളത്തിലെ ഉപയോഗവും രജിസ്‌ട്രേഷനും നിരോധിച്ചു.
അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡല്‍ഹിയില്‍ 2000 സിസിയില്‍ മുകളിലുള്ള കാറുകളുടെ വില്‍പ്പന സുപ്രീംകോടതി നിരോധിച്ചിരിക്കുകയാണ്. ഇതിന്റെ ചുവടു പിടിച്ചാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി. വിവിധ നിര്‍മാതാക്കളുടെ അറുപതോളം വാഹനങ്ങളെയാണ് വിധി പ്രതികൂലമായി ബാധിക്കുന്നത്. സുപ്രീം കോടതി വിധിക്കു ശേഷം ഡല്‍ഹിയില്‍ ഇത്തരം വാഹനങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞിരുന്നു.
ടൊയോട്ട, ഇന്നോവ. ടൊയോട്ട ഫോര്‍ച്യൂണ്‍, ഷെവര്‍ലെ ടവേര, ഫോഡ് എന്‍ഡവര്‍, മിത്സുബുഷി പജേരോ, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര സ്‌കോര്‍പിയോ, മഹീന്ദ്ര സൈലോ, ടാറ്റ സഫാരി, ടാറ്റാ സുമോ എന്നിവയ്ക്കു പുറമേ ആഡംബര വാഹന നിര്‍മ്മാതാക്കാളായ ഔഡി, ബി.എം.ഡബ്യു, ലോറികള്‍, ബസുകള്‍ അടക്കമുള്ള 2000 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ നിരോധനം കെഎസ്ആര്‍ടിസിക്ക് അടക്കം തിരിച്ചടിയാകുമെന്നാണ് സൂചന.
സര്‍ക്കാരിനോട് ഒരു മാസത്തിനകം വിധി നടപ്പാക്കാനാണ് ട്രൈബ്യൂണല്‍ ഉത്തരവ്. വിധി നടപ്പാക്കിയ ശേഷം വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ ഓടുന്ന ഓരോ ദിവസത്തിനും കനത്ത പിഴ ഈടാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
Post Your Comments