GulfHealth & Fitness

ആരോഗ്യരംഗത്ത് വ്യതസ്തമായ സമീപനവുമായി ദുബായ്

2025-ഓടെ ആരോഗ്യമേഖലയില്‍ 400-ദിര്‍ഹത്തിലും താഴെമാത്രം ചിലവില്‍ കൃത്രിമഅവയവങ്ങള്‍ ലഭ്യമാക്കാനായി ഒരു 3D-പ്രിന്‍റിംഗ് രീതി വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ആരംഭിച്ചു.

ഇതിനായുള്ള ദുബായ് 3D-പ്രിന്‍റിംഗ് നയം കഴിഞ്ഞ ഏപ്രിലില്‍ ഡി.എച്ച്.എ. അംഗീകരിച്ചിരുന്നു. 2030-ഓടെ ദുബായിയെ 3D-പ്രിന്‍റിംഗ് സാങ്കേതികവിദ്യയുടെ ലോകതലസ്ഥാനമാക്കി മാറ്റുന്നതും തങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഡി.എച്ച്.എ. ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജെനറലുമായ ഹുമൈദ് അല്‍ ഖാത്തമി അറിയിച്ചു.

“20-മിനിറ്റിനുള്ളില്‍ സെറാമിക് പല്ലുകള്‍ നിര്‍മ്മിക്കാനും, 3D-പ്രിന്‍റഡ് കാസ്റ്റുകള്‍ വികസിപ്പിക്കാനും, ഓര്‍ത്തോപീഡിക് ശസ്ത്രക്രിയകളില്‍ 3D-പ്രിന്‍റിംഗ് ഉപയോക്കിവുനാനും ഡി.എച്ച്.എ. ലക്ഷ്യമിടുന്നു. ഇതിലൂടെ രോഗികളുടെ സുഖപ്പെടല്‍ കാലയളവ് 40 മുതല്‍ 80 ശതമാനം വരെ കുറയും,” ഖാത്തമി പറഞ്ഞു.

2025-ഓടെ 3D-പ്രിന്‍റഡ് മെഡിക്കല്‍ ഉത്പന്നങ്ങളുടെ വിപണി ദുബായില്‍ 1.3-ബില്ല്യണ്‍ ദിര്‍ഹത്തിനും മുകളിലാകും എന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments


Back to top button