ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിന് മുന്‍പ് ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മിക്ക ദമ്പതികളും ആഗ്രഹിക്കാറുണ്ട്. അങ്ങനെ ചിന്തിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബ്രസീലിലെ ഗവേഷകർ. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കുഞ്ഞിനെ കാണാൻ കഴിയുന്ന രീതിയാണ് ഇവർ കണ്ടുപിടിച്ചിരിക്കുന്നത്.
Read Also: സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണന് മാരകരോഗം
എംആര്‍ഐ സ്‌കാനിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ മോഡല്‍ പ്രിന്റ് ചെയ്യും. ഇത്തരം പ്രിന്റുകള്‍ പ്ലാസ്റ്ററില്‍ തയ്യാറാക്കുകയും പിന്നീട് വിലപിടിപ്പുളള ലോഹങ്ങള്‍ കൊണ്ട് പൊതിയുകയുമാണ് ചെയ്യുന്നത്. ജീവിതകാലം മുഴുവനും സൂക്ഷിച്ചുവെക്കാനാകുന്ന വിലപിടിപ്പുള്ള സമ്മാനമായിരിക്കും ഇതെന്നാണ് ഗവേഷകർ പറയുന്നത്.
Post Your Comments