ജയ്‌സാല്‍മര്‍: കനത്ത വെയിലത്ത് കിടത്തിയ ഒട്ടകത്തിന്റെ ആക്രമണത്തില്‍ ഉടമസ്ഥന് ദാരുണാന്ത്യം. കടുത്ത ചൂടില്‍ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ കാലുകള്‍ കൂട്ടിക്കെട്ടി വെയിലത്തു കിടത്തിയ ഒട്ടകമാണ് ഇടഞ്ഞത്. ആക്രമണത്തില്‍ ഉടമസ്ഥന്റെ തല ശരീരത്തില്‍ നിന്നും വേര്‍പെട്ടു പോയിരുന്നു.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ മാംഗ്താ ഗ്രാമത്തില്‍ ഉര്‍ജാരന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ആറ് മണിക്കൂര്‍ 25 ഗ്രാമീണര്‍ ചേര്‍ന്ന് ശ്രമിച്ചിട്ടാണ് ഒട്ടകത്തെ ശാന്തമാക്കാന്‍ കഴിഞ്ഞത്. കനത്തചൂടില്‍ കാലുകള്‍ ബന്ധിച്ച് ഇയാള്‍ ഒട്ടകത്തെ വെയിലത്ത് കിടത്തുമായിരുന്നു. ഇയാള്‍ ശനിയാഴ്ച പകലും ഇങ്ങിനെ ചെയ്തു. രാത്രിയില്‍ വീട്ടിലുണ്ടായിരുന്ന അതിഥികളെ സല്‍ക്കരിച്ചതിന് ശേഷം അഴിക്കാന്‍ ചെല്ലുകയും കാലിലെ കെട്ട് അഴിക്കുന്നതിനിടയില്‍ ഒട്ടകം ആക്രമിക്കുകയും ആയിരുന്നു. കഴുത്ത് കൊണ്ട് ഉടമസ്ഥനെ പൊക്കിയെടുത്ത ഒട്ടകം അയാളെ നിലത്തേക്ക് വലിച്ചെറിയുകയും പിന്നീട് ശരീരം കടിച്ചു കുടഞ്ഞ് ഒടുവില്‍ തല ശരീരത്തില്‍ നിന്നും വേര്‍പെടുത്തുകയും ചെയ്തതായി ഗ്രാമീണര്‍ പറഞ്ഞു.
കടുത്ത ചൂട് അനുഭവപ്പെട്ട ഈ സീസണില്‍ ഏറ്റവും വലിയ താപനിലയ്ക്ക് സാക്ഷ്യം വഹിച്ച പ്രദേശങ്ങളില്‍ ഒന്നായിരുന്നു രാജസ്ഥാന്‍. ഒട്ടകത്തിന്റെ പുറത്തിരുന്നു അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്ക് പോലും കാര്യങ്ങള്‍ ദുഷ്‌ക്കരമായിരുന്നു. അടുത്തിടെ പുറത്തിരുന്ന സൈനികനെ കുടഞ്ഞു താഴെയിട്ട ശേഷം ഒട്ടകം തണലിലേക്ക് ഓടിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തേയും ഉടമസ്ഥന്‍ ഉര്‍ജാരത്തെ ഒട്ടകം ആക്രമിച്ചിട്ടുണ്ട്.
Post Your Comments