India

ലിബിയയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രക്ക് നിരോധനം

ന്യൂഡല്‍ഹി : ലിബിയയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രക്ക് നിരോധനം. ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയില്‍ ഇന്ത്യന്‍ വംശജരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതിനാല്‍ ലിബിയയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ അത് മാറ്റി വയ്ക്കണമെന്ന് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് ലിബിയയിലേക്കുള്ള ഇന്ത്യന്‍ പൗരന്മാരുടെ യാത്ര ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഈ മാസം മൂന്ന് മുതല്‍ ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

2011 ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക ഇടപെടലിന് ഒടുവില്‍ മുഅമ്മര്‍ ഗദ്ദാഫി വീണതോടെ രാജ്യം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് വീഴുകയായിരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും മിലീഷ്യകളുടെ നിയന്ത്രണത്തിലായി. കൂടാതെ മൂന്നു സമാന്തര സര്‍ക്കാറുകള്‍ ഭരണം അവകാശപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. അഞ്ച് വര്‍ഷത്തിനിടെ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ലിബിയയില്‍ നാല് ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button