കറാച്ചി: പാക്കിസ്താന് ക്രിക്കറ്റിന്റെ പതനത്തിനു കാരണം വിദ്യാഭ്യാസവും വിവരവുമില്ലാത്ത കളിക്കാരാണെന്ന് പാക്കിസ്താന് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷെഹര്യാര്ഖാന്. ബിരുദതലത്തില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള ഏക കളിക്കാരന് മിസ്ബാ ഉള് ഹഖ് മാത്രമാണെന്നും കളിക്കാര്‍ക്ക് വിദ്യാഭ്യാസം കുറവായതിനാല്‍ അച്ചടക്കം പാലിക്കപ്പെടാനുള്ള വിവരം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇനിയെങ്കിലും വിദ്യാഭ്യാസമുള്ള കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തിന് മാതൃകയായിരുന്ന മുന്‍ ലോകചാമ്പ്യന്മാരുടെ ദയനീയ പ്രകടനത്തിനു കാരണം ടീമിലെ അച്ചടക്കമില്ലായ്മയും വിവരമുള്ള കളിക്കാരില്ലാത്തതുമാണെന്നും അദ്ദേഹം പറയുന്നു. അച്ചടക്കം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഷെഹര്യാര്ഖാന് കൂട്ടിച്ചേര്‍ത്തു.
Post Your Comments