ബെംഗലൂരു : മദ്ധ്യവയസ്കയെ കൂട്ടബലാത്സംഗം ചെയ്തു. ബെംഗലൂരുവിലെ ചിക്കമനഹള്ളി പ്രദേശത്താണ് 50 വയസുള്ള വീട്ടുജോലിക്കാരിയെ രണ്ട് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളിലൊരാളായ സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതിക്കു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
വീട്ട് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീയെ പ്രതികളായ സതീഷും സുഹൃത്തും ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടത്തില്‍ വരാന്‍ ആവശ്യപ്പെട്ടു. പരിചയമുണ്ടായിരുന്നതിനാല്‍ സ്ത്രീ അവരുടെ കൂടെ പോകുകയായിരുന്നു. തുടര്‍ന്ന് ആളില്ലാത്ത പ്രദേശത്ത് എത്തിച്ച് ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും സ്ത്രീയെ കീഴ്പ്പെടുത്തുകയാണുണ്ടായത്.
യുവാക്കള്‍ പൂര്‍ണമായും മദ്യപിച്ചിരുന്നു. പീഡനത്തിനു ശേഷം വിവരം പുറത്ത് പറയരുതെന്ന് സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശ നിലയില്‍ വീട്ടിലെത്തിയ സ്ത്രീ പീഡന വിവരം ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ഹുളിമാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
Post Your Comments