വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം തോക്കുമായി കണ്ടെത്തിയ യുവാവിനെ നേരെ രഹസ്യന്വേഷണ ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വൈറ്റ് ഹൗസ് താല്‍ക്കാലികമായി അടച്ചു.പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആയിരുന്നു സംഭവം. പ്രസിഡന്റ് ബറാക് ഒബാമ ഗോള്‍ഫ് കളിക്കുന്നതിനായി പുറത്ത് പോയിരിക്കുകയായിരുന്നു.
വൈറ്റ് ഹൗസിന് സമീപത്ത് നടന്നെത്താവുന്ന ദൂരത്തുള്ള സൗത്ത് ലോണിലെ 17 ഇ സ്ട്രീറ്റിന് സമീപത്തായിരുന്നു വെടിവയ്പ് നടന്നത്. കൈയില്‍ തോക്കുമായി സുരക്ഷാ പോയിന്റില്‍ അജ്ഞാതന്‍ എത്തുകയായിരുന്നു. കാവലിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആയുധം താഴെയിടാന്‍ അക്രമിയോട് ആവശ്യപ്പെട്ടു. എന്നാല്‍, അക്രമി അതിന് തയ്യാറാവാതെ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒറ്റത്തവണ വെടിയേറ്റ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പിടിയിലായ യുവാവിന് ഇരുപത് വയസ് തോന്നിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ ഒബാമയുടെ ഭാര്യ മിഷേലും മക്കളും അടക്കമുള്ള മറ്റ് കുടുംബാംഗങ്ങള്‍ വൈറ്റ് ഹൗസിലുണ്ടായിരുന്നോ എന്ന കാര്യം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്ന് മാത്രമാണ് പൊലീസ് പറയുന്നത്.മുമ്പും വൈറ്റ് ഹൗസില്‍ സുരക്ഷാ വീഴ്ച ഉണ്ടായിരുന്നു. 2014 സെപ്തംബറില്‍ കത്തിയുമായി ഒരാള്‍ വൈറ്റ് ഹൗസിന്റെ വേലി ചാടിക്കടന്നിരുന്നു. ആ സംഭവത്തിന്റെ പേരില്‍ യു,എസ് രഹസ്യാന്വേഷണ സര്‍വീസിന്റെ ഡയറക്ടര്‍ക്ക് രാജി വയ്ക്കേണ്ടിയും വന്നു.
Post Your Comments