ന്യൂയോര്‍ക്ക്: രാജ്യത്തും ഭരണപ്രദേശങ്ങളിലുമായി 279 ഗര്‍ഭിണികളില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച് യു.എസ്. സെന്റേഴ്സ് ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. യു.എസില്‍ 157 പേര്‍ക്കാണ് സിക്ക സ്ഥിരീകരിച്ചത്. യു.എസ് ഭരണപ്രദേശങ്ങളില്‍ 122 ഗര്‍ഭിണികളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ എത്ര സ്ത്രീകള്‍ക്കാണ് രോഗബാധിതരെന്ന് സി.ഡി.സി വ്യക്തമാക്കിയില്ല.
കരീബിയന്‍ ദ്വീപ് രാഷ്ട്രമായ മാര്‍ട്ടിനിക്കില്‍ കഴിഞ്ഞ ദിവസം സിക്ക രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗി മരിച്ചിരുന്നു. ഗല്ലീയന്‍ ബാരി സിന്‍ഡ്രം ബാധിച്ച 84 വയസുള്ള രോഗിയാണ് മരിച്ചത്. ആശുപത്രിയില്‍ പത്തുദിവസം ചികിത്സയില്‍ കഴിഞ്ഞശേഷമായിരുന്നു മരണം സംഭവിച്ചതെന്ന് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. സിക്ക വൈറസിനും ഗല്ലീയന്‍ ബാരി സിന്‍ഡ്രത്തിനും ബന്ധമുള്ളതായാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്.
കൊതുകുകളിലൂടെ പകരുന്ന വൈറസ് ഇതിനകം 23 രാജ്യങ്ങളില്‍ കണ്ടെത്തിക്കഴിഞ്ഞു. രോഗത്തിനെതിരേയുള്ള പ്രതിരോധ വാക്സിന്‍ വികസിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Post Your Comments