KeralaNews

മന്ത്രിമാരുടെ എണ്ണം കുറയ്ക്കും : സാധ്യതാ പട്ടികയില്‍ ഇവര്‍

തിരുവനന്തപുരം: പത്തു ദിവസത്തിനുള്ളില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, സത്യപ്രതിജ്ഞക്ക് ഒരുങ്ങുകയാണ് ഇടതുമുന്നണി. സി.പി.എമ്മിന്റേയും സി.പി.ഐയുടേയും മന്ത്രിമാരുടെ എണ്ണത്തില്‍ ഇക്കുറി വര്‍ധവുണ്ടായേക്കും. അതേസമയം, ഒരംഗം മാത്രമുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചേക്കില്ല.

അതേസമയം, മന്ത്രിമാരുടെ ആകെ എണ്ണത്തില്‍ വര്‍ധനവേണ്ടെന്ന് സി.പി.എം- സി.പി.ഐ ധാരണ. ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കു മാത്രമായിരിക്കും മന്ത്രിസ്ഥാനം. ചീഫ് വിപ്പ് സ്ഥാനം ഒഴിവാക്കാനും തീരുമാനം. മന്ത്രിമാരുടെ എണ്ണത്തില്‍ വര്‍ധന വേണ്ടെന്നുമാത്രമല്ല, കഴിയുമെങ്കില്‍ ഒരുമന്ത്രിയെ എങ്കിലും കുറയ്ക്കാനാവുമോ എന്നാണ് സിപിഎം നേതൃത്വം ആലോചിക്കുന്നത്. സിപിഎമ്മിന്റെ 12 ഉള്‍പ്പെട മന്ത്രിമാരുടെ എണ്ണം 19ല്‍ നിര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമം. സിപിഐയില്‍ മുല്ലക്കര രത്‌നാകരന്‍, വി.എസ്.സുനില്‍കുമാര്‍, ഇ.ചന്ദ്രശേഖരന്‍, സി.ദിവാകരന്‍, ഇ.എസ്.ബിജിമോള്‍ എന്നിവരില്‍ നിന്നായിരിക്കും മന്ത്രിമാര്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎമ്മിന്റെ എല്ലാ സെക്രട്ടേറിയറ്റംഗങ്ങളും മന്ത്രിമാരാകുമെന്നാണ് സൂചന.

തോമസ് ഐസക്ക്, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍, എം.എം.മണി എന്നിവരില്‍ ഭൂരിപക്ഷവും മന്ത്രിമാരാകും. എസ്.ശര്‍മ, ജി.സുധാകരന്‍, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, പി.ശ്രീരാമകൃഷ്ണന്‍, എം.സ്വരാജ്, എ.സി.മൊയ്തീന്‍ എന്നിവരാണ് സാധ്യതാപട്ടികയിലെ പ്രമുഖര്‍. സിപിഎം സ്വതന്ത്രനായ കെ.ടി.ജലീലും മന്ത്രിസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഇടതുമന്ത്രിസഭയില്‍ പത്തുമന്ത്രിമാരായിരുന്നു സിപിഎമ്മിന്. സീറ്റുകള്‍ ഭൂരിപക്ഷവും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പങ്കിട്ടെടുത്ത സാഹചര്യത്തില്‍ ഇതില്‍ വര്‍ധനയുണ്ടായേക്കും. സിപിഐയുടെ മന്ത്രിമാരെ തീരുമാനിക്കാന്‍ സംസ്ഥാന നിര്‍വാഹകസമിതി യോഗം ശനിയാഴ്ച തിരുവനന്തപുരത്ത് ചേരും. അഞ്ചാം മന്ത്രിയുണ്ടെങ്കില്‍ പുതുമുഖത്തിനോ വനിതക്കോ അവസരം നല്‍കാനാണ് സാധ്യത.

ജനതാദള്‍ എസില്‍ മാത്യു.ടി.തോമസ്, കെ.കൃഷ്ണന്‍കുട്ടി എന്നിവരില്‍ ഒരാള്‍ക്ക് മന്ത്രിയാകാം. എന്‍സിപിയില്‍ എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാന പ്രതീക്ഷയുമായി സജീവമാണ്. ഇരുപാര്‍ട്ടികളുടേയും നേതൃയോഗങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

ഞായറാഴ്ചക്കു മുമ്പ് ഇടതുമുന്നണി യോഗം ചേര്‍ന്നായിരിക്കും മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുക. കേരളാ കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ആര്‍.എസ്.പി(എല്‍) എന്നിവരും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും. ഇവരില്‍ ഒരാള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുമെന്നും കരുതപ്പെടുന്നു.

സി.പി.എം സാധ്യതാ പട്ടിക: പിണറായി വിജയന്‍, ഇ.പി ജയരാജന്‍, കെ.കെ ശൈലജ, ടി.പി. രാമകൃഷ്ണന്‍, വി.കെ.സി. മമ്മദ്‌കോയ, കെ.ടി.ജലീല്‍, എ.കെ ബാലന്‍, എസ്.ശര്‍മ്മ, സുരേഷ് കുറുപ്പ്, തോമസ് ഐസക്, ജി.സുധാകരന്‍, മേഴ്‌സികുട്ടിയമ്മ/ഐഷാപോറ്റി, കടകംപള്ളി സുരേന്ദ്രന്‍, സി.കെ ശശീന്ദ്രന്‍.

സി.പി.ഐ:സി.ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍ അഞ്ചാം മന്ത്രിയുണ്ടെങ്കില്‍ വനിതാ പ്രാതിനിധ്യം

എ.ന്‍.സി.പി: തോമസ് ചാണ്ടി/എ.കെ. ശശീന്ദ്രന്‍

ജനതാദള്‍ (എസ്):മാത്യു ടി. തോമസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button