KeralaNewsIndia

രാജ്യാന്തര വെളിച്ചെണ്ണ വില ഉയരുന്നു; കേര കര്‍ഷകര്‍ക്ക് പ്രതീക്ഷ

കൊച്ചി: ആഭ്യന്തര വിലയെ മറികടന്ന് രാജ്യാന്തര വെളിച്ചെണ്ണ വില വന്‍ കുതിപ്പോടെ ഉയരുന്നു. ഏറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര വില വര്‍ദ്ധിക്കുമ്പോള്‍ ഇങ്ങിവിടെ വന്‍ സ്വപ്നങ്ങളും പ്രതീക്ഷകളും വിരിയുകയാണ് കേര കര്‍ഷകരുടെ മനസില്‍. ആഭ്യന്തര വില കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ഡെസിക്കേറ്റഡ് കൊക്കനട്ട്, വെളിച്ചെണ്ണ, കൊപ്ര എന്നിവയുടെ കയറ്റുമതി ഏപ്രില്‍ മുതല്‍ ഗണ്യമായി വര്‍ദ്ധിച്ചു. 2015 ഏപ്രിലിനെ അപേക്ഷിച്ച്‌ 68 ശതമാനം വര്‍ദ്ധനയാണ് വെളിച്ചെണ്ണ കയറ്റുമതിയിലുണ്ടായത്. ഡെസിക്കേറ്റഡ് കോക്കനട്ട് 380 ശതമാനവും കൊപ്ര 807 ശതമാനവും കയറ്റുമതി വളര്‍ച്ച കുറിച്ചു. സമീപ കാലത്ത് വിപണിയിലെത്തിച്ച നാളികേര പാല്‍ ഷെയ്ക്കിന് ലഭിക്കുന്ന മികച്ച ഡിമാന്‍ഡും നാളികേര വിപണിക്ക് ഉണര്‍വാകുകയാണ്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാജ വെളിച്ചെണ്ണക്കെതിരെ സ്വീകരിച്ച നിരോധനം ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ഗുണനിലവാരമുള്ള വെളിച്ചെണ്ണയുടെ ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വാരമാണ് കേരളത്തില്‍ പതിനാലോളം കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചത്.

നാളികേര ഉത്പാദന സംസ്ഥാനങ്ങളില്‍ കാലവര്‍ഷം ആരംഭിക്കുന്നതോടെ വിപണിയിലേക്കുള്ള കൊപ്ര വരവ് കുറയും. ഈവര്‍ഷം നാളികേര ഉത്പാദനം കുറയുന്നതിനാല്‍ നാളികേരത്തിന്റെ വിപണിവില ജൂണ്‍ ആദ്യവാരത്തോടെ ഉയരാനാണ് സാദ്ധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button