തന്റെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സംവരണ വിരുദ്ധ പോസ്റ്റിനെതിരെ മെറിന് ജോസഫ് ഐ.പി.എസ്. പോസ്റ്റ് ചെയ്തിരിക്കുന്ന അക്കൗണ്ട് തന്റേതല്ല എന്ന് മെറിൻ ജോസഫ് വ്യക്തമാക്കി .തന്റെ പേജെന്ന് കരുതി പ്രതികരിക്കുന്നവര്‍ വിഡ്ഢികളാക്കപ്പെടുകയാണ്. ഇത്തരം പേജുകളിലെ പോസ്റ്റുകള്‍ അന്ധമായി വിശ്വസിക്കുന്നതിന് മുന്‍പ് അതിലെ വസ്തുത പരിശോധിക്കുക അല്ലെങ്കില്‍ അത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവാനും മെറിന് ജോസഫ് ഓര്‍മ്മിപ്പിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ടീന ദാബിയുടെയും അങ്കിത് ശ്രീവാസ്തവ എന്നയാളുടെയും മാര്‍ക്കുകള്‍ താരതമ്യം ചെയ്തു കൊണ്ടാണ് മെറിന് ജോസഫിന്റെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് പേജില്‍ സംവരണവിരുദ്ധ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് വാര്ത്തയായതോയൊണ് വിശദീകരണവുമായി മെറിന് രംഗത്ത് വന്നത്.
Post Your Comments