റേവ : മദ്യപിച്ചു വഴക്കുണ്ടാക്കുന്നതു പതിവാക്കിയ ഭര്‍ത്താവിനോടു ഭാര്യ പ്രതികാരം തീര്‍ത്തതു കണ്ണില്‍ പശ തേച്ച്. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സന്തോഷ് എന്നയാള്‍ക്കു ഭാര്യ വിജയകാന്ത് ലക്ഷ്മിയുടെ ‘മധുര’പ്രതികാരം. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി മദ്യപിച്ചു ലക്കുകെട്ടു വളരെ വൈകി വീട്ടിലെത്തിയ സന്തോഷ് ഉറക്കംപിടിച്ചപ്പോള്‍ ലക്ഷ്മി കണ്ണില്‍ പശ തേക്കുകയായിരുന്നു.
പിറ്റേന്നു രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ണു തുറക്കാന്‍ പാടുപെട്ട സന്തോഷ് ഒരുവിധത്തില്‍ പുറത്തിറങ്ങി അയല്‍ക്കാരുടെയും പൊലീസിന്റെയും സഹായത്തോടെ ആശുപത്രിയിലെത്തി. പൊലീസ് എത്തിയതോടെ ലക്ഷ്മി വീടിനു പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു.
Post Your Comments