ഇന്നുച്ചയ്ക്ക് 12 മണിയോടെ സി.ബി.എസ്.ഇയുടെ 2016-ലെ പ്ലസ്-2 പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കും. മാര്‍ച്ച് 1-ന് ആരംഭിക്കുകയും ഏപ്രില്‍ 22-ന് അവസാനിക്കുകയും ചെയ്ത പരീക്ഷയുടെ ഫലങ്ങളാണ് പുറത്തു വരിക.
ഈ വര്‍ഷം 10,67,900 പരീക്ഷാര്‍ത്ഥികള്‍ പ്ലസ്-2 പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 10,40,368 ആയിരുന്നു.
cbse.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് 12-മണിക്ക് ശേഷം ഫലങ്ങള്‍ അറിയാം. സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് ഫലങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമാനവശേഷി വികസന മന്ത്രാലയം അറിയിച്ചു.
Post Your Comments