തായ്‌വാന്‍: ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡി.പി.പി) നേതാവ് സായ് ഇംഗ്വെന്‍ തായ്‌വാനിലെ പ്രഥമ വനിതാ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്‍ഷല്‍ ഓഫീസ് കെട്ടിടത്തില്‍ ഇന്നു രാവിലെ നടന്ന ചടങ്ങില്‍ ദേശീയ പതാകയ്ക്കും ചൈനീസ് വിപ്ളവകാരിയും രാഷ്ട്രീയ നേതാവുമായിരുന്ന സന്‍ യാത്സെനിനും ഛായാചിത്രത്തിനും മുന്നിലാണ് സായ് ഇംഗ്വെന്‍ സത്യവാചകം ചൊല്ലിയത്. സ്വതന്ത്ര തായ്വാനെ പിന്തുണയ്ക്കുന്ന 59 കാരിയായ ഇംഗ്വെന്‍ അധികാരത്തിലേറിയത് ചൈനയ്ക്കു വന്‍തിരിച്ചടിയാണ്. ഇംഗ്വെന്നിന്റെ വിജയത്തോടെ ചൈനീസ് അനുകൂല കൂമിന്താംഗ് പാര്‍ട്ടിയുടെ എട്ടുവര്‍ഷത്തെ ഭരണത്തിനാണ് അന്ത്യമായത്. കെ.എം.ടി സ്ഥാനാര്‍ഥി എറിക് ചുവിനു 30% മാത്രം വോട്ടു കിട്ടിയപ്പോള്‍ ഇംഗ്വെന്ന് 60 ശതമാനത്തില്‍ അധികം വോട്ടു കിട്ടി. തായ്‌വാനില്‍ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടുന്ന പ്രഥമ പ്രസിഡന്റും ഇംഗ്വെന്നാണ്. തോല്‍വിയോടെ പാര്‍ലമെന്റിലെ ഭൂരിപക്ഷവും ആദ്യമായി കെഎംടിക്കു നഷ്ടമായിരുന്നു.
1949ല്‍ ചൈനയുമായി തെറ്റിപ്പിരിഞ്ഞെങ്കിലും തായ്‌വാന്‍ ഇതുവരെ സ്വാതന്ത്യ്രം പ്രഖ്യാപിച്ചിട്ടില്ല. സ്വയംഭരണം നിലവിലുള്ള തായ്‌വാനെ ചൈനാ വന്‍കരയുടെ ഭാഗമായാണു ബെയ്ജിംഗ് വീക്ഷിക്കുന്നത്.
Post Your Comments