NewsInternational

ഭര്‍ത്താവിന്റെ മരണശേഷം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയുന്നുണ്ടോ??

ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന സ്ത്രീകളെക്കാള്‍ വിധവകളായവരാണ് കൂടുതല്‍ മാനസികോല്ലാസം അനുഭവിക്കുന്നതെന്ന് പുതിയ പഠനങ്ങള്‍. ഇറ്റലിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് പഡോവയിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം . എന്നാല്‍ ഭാര്യ മരണപ്പെട്ടാല്‍ ഭര്‍ത്താക്കന്മാരുടെ ജീവിതത്തില്‍ വിപരീതമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്. പെട്ടെന്ന് തുണയില്ലാതാകുമ്പോൾ ഇവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെയേറെയായിരിക്കും .

പുരുഷന്മാരെക്കാളും ആയൂസ്സ് കൂടുതലുളളത് സ്ത്രീകള്‍ക്കാണ്. കുടുംബത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളും ചുമതലകളും വരുന്നതും സ്ത്രീകള്‍ക്കാണ്. അതുകൊണ്ടെല്ലാം തന്നെ സ്ത്രീകള്‍ വിവാഹിതരാകുന്നതോടെ ഭര്‍ത്താവിന്റെ കൂടി ഉത്തരവാദിത്തം ഏറ്റെടുക്കുന്നു . ഒറ്റക്ക് താമസിക്കുന്ന സ്ത്രീകള്‍ വിവാഹിതരെ അപേക്ഷിച്ച് കുറഞ്ഞ മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. അതോടൊപ്പം ജോലിയില്‍ സംതൃപ്തരാകാനും മികച്ച പ്രകടനം കാഴ്ചവെക്കാനും തനിച്ച് ജീവിക്കുന്ന സ്ത്രീകള്‍ക്ക് സാധിക്കുന്നു. വിധവകള്‍ മറ്റ് സ്ത്രീകളെ അപേക്ഷിച്ച് 23 ശതമാനത്തോളം മാനസികമായി ശക്തരാണെന്നും ഗവേഷകര്‍ പറയുന്നു. ഇറ്റലിലെ 733 പുരുഷന്മാരിലും 1154 പുരുഷന്മാരിലുമായി നാലര വര്‍ഷം കൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button