KeralaNews

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാജി വെയ്ക്കും

തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാജി സമര്‍പ്പിക്കും. രാവിലെ 10.30ന് ഗവര്‍ണറെ സന്ദര്‍ശിച്ച് അദ്ദേഹം രാജിക്കത്ത് കൈമാറും.

യു.ഡി.എഫിന്റെ പരാജയത്തിന്റെ കൂടുതല്‍ ഉത്തരവാദിത്വം തനിക്കാണെന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ താന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് വിജയിച്ച 47 സീറ്റില്‍ 21 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പില്‍ നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടി പിന്‍മാറിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button