ന്യൂഡല്‍ഹി: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ഇന്ത്യ സന്ദര്‍ശിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ മേധാവി ടിം കുക്കും ഇന്ത്യയിലെത്തി. ഇപ്പോഴിതാ, ഈ മാസം തന്നെ മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ലയും ഇന്ത്യയിലേക്ക്. ഏഴു മാസത്തിനിടയില്‍ നദെല്ലയുടെ മൂന്നാം ഇന്ത്യാ സന്ദര്‍ശനമാകും ഇത്. ഹൈദരാബാദ് സ്വദേശിയായ നദെല്ല തന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ നിക്ഷേപകരേയും ബിസിനസ് വിദഗ്ദ്ധരേയും മറ്റും കാണും.
മെയ് 30-ന് നദെല്ലയുടെ നേതൃത്വത്തില്‍ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ ഒരു പരിപാടിയും സംഘടിപ്പിക്കും. “ഇന്ത്യയുടെ മാറ്റത്തിന് കളമൊരുക്കിക്കൊണ്ട് യഥാര്‍ത്ഥത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യ എങ്ങിനെ നവീനാശായാവിഷ്കാരങ്ങളുടേതായ ഒരു സംസ്കാരത്തെ വളര്‍ത്തിയെടുക്കുന്നു” എന്നതിനെപ്പറ്റി ഈ പരിപാടിയില്‍ നദെല്ല വിശദീകരിക്കും.
മോദി ഗവണ്‍മെന്‍റിന്‍റെ “ഡിജിറ്റല്‍ ഇന്ത്യ” ഉദ്യമത്തിലൂടെ, പുറംജോലി കരാറുകള്‍ക്കായി മാത്രമുള്ള സാങ്കേതിക പരിജ്ഞാനം ഉള്ള രാജ്യം എന്ന ഇന്ത്യയുടെ പ്രതിച്ഛായ പതിയെ മാറുകയാണെന്നതിന്‍റെ തെളിവാണ് ആഗോള ഐടി ഭീമന്മാരുടെ മേധാവികളുടെ ഇന്ത്യയിലേക്കുള്ള ഈ സന്ദര്‍ശനങ്ങളുടെ അര്‍ത്ഥം.
Post Your Comments