വാഷിംഗ്ടണ്‍ : രണ്ടു വയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മാതാവ് അറസ്റ്റില്‍. അമേരിക്കയിലെ കൊളൊറാഡോയില്‍ മെയ് ഒന്‍പതിനാണ് സംഭവം. മകനെ മാതാവ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കൊളൊറാഡോ സ്വദേശിനിയായ ക്രിസ്റ്റീന ഫ്‌ളോറെ(27)സാണ് പൊലീസിന്റെ പിടിയിലായത്. വീഡിയോ വൈറലായതോടെ യുവതിയ്‌ക്കെതിരെ നിരവധിയാളുകള്‍ രംഗത്തെത്തി. ക്രിസ്റ്റീനയുടെ റൂം മേറ്റാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്. രണ്ട് വയസുകാരനെ ക്രൂരമായി പീഡിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ക്രിസ്റ്റീന തല്ലാനെത്തുമ്പോള്‍ കുട്ടി ഉച്ചത്തില്‍ കരയുന്നുണ്ട്. ക്രിസ്റ്റീനയുടെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.
Post Your Comments