NewsInternational

അര്‍ദ്ധനഗ്‌നയായ യുവതി കുരിശിന് ചുവട്ടില്‍; പോസ്റ്റര്‍ വിവാദത്തില്‍

ബേണ്‍: അര്‍ദ്ധനഗ്‌നയായ യുവതി കുരിശിന് ചുവട്ടില്‍ പോസ് ചെയ്ത് നില്‍ക്കുന്ന പരസ്യം വിവാദത്തില്‍. തങ്ങളുടെ ബിക്കിനി ബ്രാന്‍ഡിന് യേശുക്രിസ്തുവിനേക്കാള്‍ ആയുസുണ്ടെന്നും 38 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും അവകാശപ്പെട്ട് ഒരു ബിക്കിനി ബ്രാന്‍ഡ് നല്‍കിയ പരസ്യമാണ് വന്‍ വിവാദത്തിലായിരിക്കുന്നത്. ടാബു കമ്പനിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ക്രിസ്തുമത വിശ്വാസികളും പുരോഹിതന്മാരും പരസ്യം നല്‍കിയ താബു കമ്പനിക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ മുപ്പത്തെട്ടാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ ചൂടന്‍ പോസ്റ്റര്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button