നാളികേരപ്പാല്‍ കറികള്‍ക്ക് രുചി നല്‍കാന്‍ മാത്രമല്ല ഉപയോഗിക്കുക, സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ്. കൂടാതെ ചര്‍മത്തിനും മുടിസംരക്ഷണത്തിനും ഇത് ഏറ്റവും ഉത്തമമാണ്. നാളികേരപ്പാല്‍ വരണ്ട ചര്‍മ്മത്തിന് ചേര്‍ന്ന നല്ലൊരു മോയിസ്ചറൈസറാണ്.
* വരണ്ട ചര്‍മ്മമാണെങ്കില്‍ നാളികേരപ്പാല്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
* ഒരു കപ്പ് നാളികേരപ്പാലും അരക്കപ്പ് പനിനീരും ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുളിച്ചാല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറിക്കിട്ടും.
* നാളികേരപ്പാല്‍, ബദാം പൊടിച്ചത്, തേന്‍ എന്നിവ ചേര്‍ത്ത മിശ്രിതം സൗന്ദര്യസംരക്ഷണത്തിന് പറ്റിയ മാര്‍ഗമാണ്.
* സൂര്യാഘാതത്തിന് പരിഹാരമായും നാളികേരപ്പാല്‍ ഉപയോഗിക്കാം. സണ്‍ബേണ്‍ ഉണ്ടായ സ്ഥലത്ത് ഇത് നേരിട്ട് പുരട്ടാവുന്നതാണ്.
* സോറിയാസിസ്, ഡെര്‍മറ്റെറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമായും നാളികേരപ്പാല്‍ ഉപയോഗിക്കാന്‍ സാധിക്കും.
* നാളികേരപ്പാലിലെ ഫാറ്റി ആസിഡ് ചര്‍മ്മത്തില്‍ നിന്നും അണുബാധയുണ്ടാക്കുന്ന ബാക്ടീരിയയെ നീക്കുന്നു.
* നാളികേരപ്പാലും രക്തചന്ദനപ്പൊടിയും കൂട്ടിച്ചേര്‍ത്ത് ചര്‍മത്തില്‍ തേക്കുന്നതും നല്ലതാണ്.
* മുടി വളര്‍ച്ചയ്ക്കും താരനെ നശിപ്പിക്കുന്നതിനും നാളികേരപ്പാല്‍ സഹായിക്കുന്നു.
Post Your Comments