ഗൂഗിളിന്റെ പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡ് എന്നിന് പുതിയ പേര് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് പേര് നിര്‍ദ്ദേശിക്കാനുള്ള അവസരമാണ് ഇത്തവണ ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. എന്‍ എന്ന ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കണം പേര് എന്ന് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.ആ പട്ടികയില്‍ നമ്മുടെ നെയ്യപ്പവും ഉള്‍പ്പെട്ടിട്ടുണ്ട്. നട്ട്‌മെഗ്, നട്ട്‌സ് ആന്റ് നാച്ചോസ്, നെക്റ്ററിന്‍, നാംബീന്‍ തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്. അടുത്ത വെര്‍ഷന്‍ ആന്‍ഡ്രോയ്ഡ് നെയ്യപ്പം ആക്കുവാന്‍ നാം മലയാളികള്‍ ശ്രമിക്കണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദം.
നെയ്യപ്പത്തെ പിന്തുണയ്ക്കാന്‍ മലയാളികള്‍ #AndriodName#Neyyappam #supportMalayalis എന്ന ഹാഷ്ടാഗ് വരെ തുടങ്ങിയിട്ടുണ്ട്.www.android.com/n എന്ന സൈറ്റില്‍ പോയാല്‍ ആന്‍ഡ്രോയ്ഡ് എന്നിന് പേര് നല്‍കാന്‍ കഴിയും. സൈറ്റില്‍ പോയി പലഹാരത്തിന്റെ പേര് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താല്‍ മതി.
Post Your Comments