ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നേട്ടം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിജയമാണെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരായ ജനവിധിയാണിത്.
വോട്ടിംഗ് ശതമാനം 15ലധികം ഉയര്‍ന്നിട്ടുണ്െടന്ന് അവകാശപ്പെട്ട അമിത് ഷാ, ബി.ജെ.പി- ബി.ഡി.ജെ.എസ് സഖ്യം സംസ്ഥാനത്ത് കൂടുതല്‍ ശക്തമായി തുടരുമെന്നും അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയം. പാര്‍ലമെന്റില്‍ വികസന പ്രക്രിയ തടസപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുള്ളവലിയ തിരിച്ചടിയാണിത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി ലക്ഷ്യത്തിലേക്ക് ഒരു വലിയ ചുവടു കൂടി മുന്നോട്ടുവെച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments